ശൈത്യകാലത്ത് മലിനീകരണത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് എല്ലാ വിധത്തിലുമുള്ള പടക്കങ്ങളുടെയും ഉത്പാദനം, വിതരണം, സംഭരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനം വീണ്ടും ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്.
നിരോധനം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്. അതിനാലാണ് ഈ വര്‍ഷവും പടക്കം നിരോധിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപാവലി ദിനത്തില്‍ നഗരത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നടത്തിയാല്‍ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം 5000 രൂപ വരെ പിഴയും, മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷയും ലഭിക്കുമെന്ന് കോടതി അറിയിച്ചു.