തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകിയാണ് മരിച്ചത്.
ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇവരുടെ അഞ്ചുവയസുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി.
കുഞ്ഞിനെ കാറിലിരുത്തിയശേഷം ദന്പതികൾ ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.