ചവറ : ഫയർഫോഴ്സിന്റെ ഫോണിൽ വിളിച്ച് കബളിപ്പിക്കുന്നതായി പരാതി. ചവറ ഫയർഫോഴ്സിന്റെ ലാൻഡ് ഫോണിൽ വിളിച്ചാണ് ദുരുപയോഗം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി പകലും രാത്രിയും മൊബൈലിൽ നിന്നും ഫോൺ ചെയ്തിട്ട് മിണ്ടാതിരിക്കും. ഈ സമയങ്ങളിൽ അടിയന്തര ഫോൺ വന്നാൽ എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് ജീവനക്കാർ പറയുന്നു.
ഒരേ നമ്പരിൽ നിന്നും രാത്രി 11 നും ഒന്നിനും ഇടയിലും പകൽ സമയത്തുമായി 15 ലധികം ഫോൺ വിളികൾ കബളിപ്പിച്ച് വിളിക്കാറുണ്ട്. വിളിച്ച നമ്പരിൽ തിരിച്ച് വിളിച്ചാൽ എടുക്കാറുമില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫയർഫോഴ്സ് ചവറ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.