കിണറ്റില്‍ ചാടുന്നു കേറുന്നു, ചാടുന്നു കേറുന്നു, ഫയര്‍ഫോഴ്‌സിന് വൃദ്ധന്‍ കൊടുത്തത് എട്ടിന്റെ പണി, ചെമ്മങ്ങനാട് ഒരു രാത്രിയില്‍ സംഭവിച്ചത് ഇതൊക്കെ!

rചെമ്മങ്ങാട് ഫയര്‍ഫോഴ്‌സ് പിടിച്ചത് എട്ടിന്റെ പണി. ഒരാള്‍ കിണറ്റില്‍ വീണു രക്ഷിക്കാനെത്തുക എന്ന ഫോണ്‍വിളിയില്‍ നിന്നാണ് തുടക്കം. പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് പിന്നീട് പിടിച്ചത് അസല്‍ പുലിവാല്. ചൊവ്വാഴ്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ സ്ഥലത്തെ ഒരു കിണറ്റില്‍ കണ്ടെത്തിയ ദേശം കുന്നുംപുറത്ത് സ്വദേശി രാജേന്ദ്രനാണ് കിണറ്റില്‍ നിന്നും കയറിയും വീണ്ടും വെള്ളത്തില്‍ ചാടിയും നാട്ടുകാരേയും വീട്ടുകാരേയും വിഷമിപ്പിച്ചത്.

ഇക്കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. നായ പതിവില്ലാതെ കുരയ്ക്കുന്നത് കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ രാജേന്ദ്രന്‍ ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റില്‍ കിടപ്പുണ്ട്. തുടര്‍ന്നു നാട്ടുകാരെ വിളിച്ചുവരുത്തി. എന്നാല്‍ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെ വിളിക്കുക ആയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ഏണിയും കയറും വെള്ളത്തിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുക, അവര്‍ കിണറ്റിലേക്ക് ഇറക്കിയ ഏണിയില്‍ പിടിച്ച് മുകളിലെത്തിയ ശേഷം വീണ്ടും വെള്ളത്തിലേക്ക് ചാടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തതോടെ ഫയര്‍ഫോഴ്‌സ് കുരുക്കിലായി. രാജേന്ദ്രനാകട്ടെ രസംകയറി ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വലിച്ചുകയറ്റി ചെമ്മങ്ങനാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ അവിടെയും ബഹളം തുടര്‍ന്നതോടെ വീട്ടുകാരെ തന്നെ വിളിച്ചുവരുത്തി ഒപ്പം പറഞ്ഞുവിട്ടു.

Related posts