ചില്ലറയില്ല പോലും ചില്ലറ…! അ​ഞ്ഞൂ​റു രൂ​പ​യ്ക്ക് ചി​ല്ല​റ ത​ന്നി​ല്ല, യു​വാ​വ് ക​ട​യ്ക്കു തീവ​ച്ചു; സംഭവം ഇങ്ങനെ…

തി​രു​പ്പൂ​ർ : അ​ഞ്ഞൂ​റു രൂ​പ​യ്ക്ക് ചി​ല്ല​റ ത​രാ​ത്ത​തി​ലു​ള്ള ദേ​ഷ്യ​ത്തി​ൽ ക​ട​യ്ക്കു തീ​യി​ട്ടു. നൊ​ച്ചി പാ​ള​യം സെ​ന്തി​ൽ​കു​മാ​റി​ന്‍റെ പ​ല​ച​ര​ക്കു​ക​ട​യ്ക്കാ​ണ് തീ​യി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​ നൊ​ച്ചി​പ്പാ​ള​യം ടാ​സ് മാ​ക് ബാ​റി​നു സ​മീ​പ​മു​ള്ള പെ​ട്ടി​ക്ക​ട​യി​ൽ നി​ന്നും സി​ഗ​ര​റ്റ് വാ​ങ്ങി​.

മ​ദ്യ​പാ​നി അ​ഞ്ഞൂ​റു രൂ​പ​യ്ക്ക് ചി​ല്ല​റ ന​ൽ​കാ​ത്ത​തി​നാ​ൽ ക​ട​ക്കാ​ര​നു​മാ​യി വ​ഴ​ക്കി​ടു​ന്ന​തു ക​ണ്ട് ഇ​ട​പെ​ട്ട സെ​ന്തി​ൽ​കു​മാ​ർ ഇ​രു​വ​രെ​യും അ​നു​ന​യി​പ്പി​ച്ചു.

എങ്കിലും കു​പി​ത​നാ​യ മ​ദ്യ​പാ​നി സെ​ന്തി​ൽ​കു​മാ​ർ ക​ട​യ​ട​ച്ച് പോ​യ ശേ​ഷം ക​ട​യ്ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​യി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ സ​ന്ദ​ർ​ഭോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​തേ​പ്പ​റ്റി സെ​ന്തി​ൽ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് മ​ദ്യ​പാ​നി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment