
‘നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്തു തീ തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ’ എന്ന തമാശരൂപേണയുള്ള തലക്കെട്ടോടെയാണ് വിഡിയോ വൈറലായത്. ഒരു പാത്രത്തില്‍ തീയുരുളകളുമായി വീട്ടമ്മ ഇരിക്കുന്നു. തുടര്‍ന്ന് ഓരോ തീയുരുളകളും ചോറു കഴിക്കുന്ന ലാഘവത്തോടെ എടുത്തു വിഴുങ്ങുകയാണ്.
ഒന്നിനു പുറകേ ഒന്നായി തീയുരുളകള്‍ വിഴുങ്ങുന്ന വീട്ടമ്മയെ കണ്ടാല്‍ ആരും അന്തംവിട്ടു പോകും. എല്ലാ ഉരുളകളും വിഴുങ്ങിയ ശേഷം വീട്ടമ്മ കൂളായി ചിരിക്കുകയും ചെയ്യുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.