ന​ല്ല വ​റു​ത്ത​ര​ച്ച പാ​മ്പി​ൻ ക​റി; പാ​ച​ക​വീ​ഡി​യോ പ​ങ്കു​വ​ച്ച ഫു​ഡ് വ്ലേ​ഗ​ർ ഫി​റോ​സ് ചു​ട്ടി​പ്പാ​റ​യെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

പാ​മ്പി​നെ ക​റി​വ​യ്ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച ഫു​ഡ് വ്ലേ​ഗ​ർ ഫി​റോ​സ് ചു​ട്ടി​പ്പാ​റ​യ്ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മ​യി​ൽ, മു​ത​ല, ഒ​ട്ട​കം എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി വൈ​റ​ലാ​യെ​ങ്കി​ലും ഇ​ത് അ​ൽ​പം ക​ട​ന്ന് പോ​യ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ വാ​ദം. വീ​ഡി​യോ വി​യ​റ്റ്നാ​മി​ൽ നി​ന്നാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജീ​വ​നു​ള്ള ര​ണ്ട് പാ​മ്പു​ക​ളെ വി​യ​റ്റ്നാ​മി​ലെ മാ​ർ​ക്ക​റ്റി​ൽ നി​ന്നും ക​റി​വ​യ്ക്കാ​നാ​യി വാ​ങ്ങു​ന്ന​ത് മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ ഫി​റോ​സ് പ​റ​യു​ന്നു​ണ്ട്. 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു സ്ത്രീ​യാ​ണ് പാ​മ്പി​നെ കൊ​ന്ന് പാ​ച​കം ചെ​യ്യാ​നാ​യി സ​ഹാ​യി​ക്കു​ന്ന​ത്.

വി​യ​റ്റ്നാ​മി​ന്‍റെ ത​ന​താ​യ രീ​തി​യി​ൽ പാ​മ്പി​ൻ ക​റി ത​യാ​റാ​ക്കി​യ ശേ​ഷം അ​വി​ടെ​യു​ള്ള​വ​ർ​ക്കും ഫി​റോ​സ് ക​റി വി​ള​മ്പി ന​ൽ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് ഫി​റോ​സി​നെ വി​മ​ർ​ശി​ച്ച് കൊ​ണ്ട് ക​മ​ന്‍റി​ട്ട​ത്.

ഇ​ത് ക​ണ്ട് അ​റ​പ്പ് വ​രു​ന്നൂ എ​ന്നാ​ണ് മി​ക്ക​വ​രും ക​മ​ന്‍റി​ൽ പ​റ​യു​ന്ന​ത്. ഫി​റോ​സി​നോ​ടു​ള്ള സ​ക​ല ബ​ഹു​മാ​ന​വും ന​ഷ്ട​പ്പെ​ട്ട​ന്ന ക​മ​ന്‍റു​ക​ളും ചി​ല​ർ ഇ​ട്ടു.

Related posts

Leave a Comment