നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും! ഫിറോസ് കുന്നംപറമ്പില്‍ എത്തി, മോളി കണ്ണമ്മാലിയുടെ  വീടിന്റെ ആധാരവുമായി

ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ എത്തി, നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി. മോളി കണ്ണമ്മാലിയുടെ വീട് ജപ്തിയുടെ വക്കിലെത്തിയിരുന്നു.

ഫിറോസ് എത്തി വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കി. വീടിന്റെ ആധാരം കൈമാറുന്ന വീഡിയോ പങ്കുവെച്ചാണ് ഫീറോസ് ഈ സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. 

നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. 

‘അന്നെന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ’ ഫിറോസ് പറയുന്നു…

മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും സഹായിച്ചിരുന്നു.

പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന കാര്യം പറയുന്നതെന്നും ഫിറോസ് വ്യക്തമാക്കി.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകള്‍: ‘ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്.

ഈ പ്രശ്‌നം മുഴുവനായും നമ്മള്‍ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും.

ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുന്‍പ് അത്യാസന്ന നിലയില്‍ മോളി ചേച്ചി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. 

തുടര്‍ചികിത്സയ്ക്കും ഹോസ്പിറ്റല്‍ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സയ്ക്ക് 250,000 രൂപ നല്‍കിയിരുന്നു.

പിന്നീട് സുഖം പ്രാപിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു, അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് ”വീട് ജപ്തി ആകാന്‍ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം. 

ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ്, ഈ മക്കളെയും കൊണ്ട് ഞാന്‍ എങ്ങോട്ടുപോവും” എന്നായിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം.

ഈ കുടുംബത്തിന്റെ പ്രയാസം നമുക്ക് തീര്‍ക്കാന്‍ സാധിച്ചു. ഇന്ന് മോളി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ. ആ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ. 

ഇതൊക്കെയാണ് ഈ പ്രവര്‍ത്തനത്തിലെ നമ്മുടെ ലാഭം.”മോളി കണ്ണമ്മാലിയുമൊത്ത് ഒരുമിച്ച് ആല്‍ബം ചെയ്യണമെന്ന ആഗ്രഹം ഫിറോസ് കുന്നുംപറമ്പില്‍ പ്രകടിപ്പിച്ചു.

എന്നാല്‍ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മോശമാണെന്നും ഭേദമായ ഉടനെ ചെയ്യാമെന്നുമായിരുന്നു നടിയുടെ മറുപടി.

 

 

 

Related posts

Leave a Comment