മംഗലംഡാം: കനാൽ പുറന്പോക്കിൽ കുടിലിൽ കഴിയുന്ന കുട്ടികൾക്ക് ഓണ്‍ലൈൻ പീനത്തിന് സൗകര്യമൊരുക്കി കോണ്‍ഗ്രസ് പ്രവർത്തകർ.മംഗലംഡാം പോലീസ് സ്റ്റേഷനടുത്ത് ടാർപോളിൻ കൊണ്ട് മൂടിയ കുടിലിലെ നാലു് കുട്ടികൾക്കാണ് പ്രവർത്തകർ ടി വി വാങ്ങി നൽകി മാതൃക കാട്ടിയത്.
പുള്ളോകുളം രതീഷ് സുനിത ദന്പതികളുടെ മക്കളാണ് ഇവർ. സ്വന്തമായി വീടോ സ്ഥലമോ ഇവർക്കില്ല. വികസനം താഴെ തട്ടിലെത്തി എന്നവകാശപ്പെടുന്പോഴും അധികൃതരും രാഷ്ട്രിയ പാർട്ടികളും കാണാതെ പോകുന്ന സ്ഥിതിയായിരുന്നു ഇവരുടേത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും രാഷ്ട്രിയം കാണുന്ന നിലപാടുകളാണ് ഇത്തരം ദരിദ്രകുടുംബങ്ങളെ കഷ്ട്ടപ്പെടുത്തുന്നതെന്ന ആരോപണമുണ്ട്.
വീട്ടുക്കാർക്കായി അടുത്ത ദിവസങ്ങളിലായി കക്കൂസും മറ്റു സൗകര്യങ്ങളും ഒരുക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.അരവിന്ദാക്ഷൻ മാസ്റ്റർ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.ജി.എൽദോ കുട്ടികൾക്ക് ടി വി കൈമാറി. പഞ്ചായത്ത് അംഗം ബെന്നി ജോസഫ്, കെ.പ്രമോദ്, എം പി. അരുണ്‍, അലി, രാജേഷ്, ശശികുമാർ ,ലത്തീഫ് ,മിഥുൻ, ആദിത്ത് കിരണ്‍ എന്നിവർ പങ്കെടുത്തു.