മെൽബൺ: ഓസ്ട്രേലിയയിലെ തമിഴ് – മലയാളി സമൂഹങ്ങളുടെ ഐക്യം വിളിച്ചോതുന്ന സംഗമനിശയൊരുക്കാൻ കൈകോർത്ത് മെൽബൺ മലയാളി യൂത്ത് സൊസൈറ്റിയും(എംഎംവൈഎസ്) മെൽബൺ അസോസിയേഷൻ ഓഫ് തമിഴ് സ്റ്റുഡന്റ്സും(മാറ്റ്സ്).
“നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന സംഗമം മെൽബൺ പവിലയനിൽ ജൂൺ 23-ന് അരങ്ങേറും. സംഗമത്തിന്റെ 750 ടിക്കറ്റുകൾ ഇപ്പോൾത്തന്നെ വിറ്റുപോയതായി സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളികളുടെ അഭിമാനമായ എംഎംവൈഎസിനൊപ്പം ചേർന്ന് “നിലാവ്’ ഐക്യനിശ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ്സ് ഭാരവാഹികൾ അറിയിച്ചു.
ആയിരത്തോളം പേർ ഒരുമിച്ചുകൂടുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ടിക്കറ്റുകൾ ആവശ്യമുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നും ഇരു സംഘടനകളും അറിയിച്ചു.