അങ്കാറ: തുര്‍ക്കിയിലെ സെന്‍ട്രല്‍ ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണര്‍. സാമ്പത്തിക വിദഗ്ധയായ ഡോ. ഹാഫിസ് ഗയേ എര്കാനെ പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി നിയമിച്ചു.
സഹപ് സഹപ് കാവ്സിയോഗ്ലു പിന്‍ഗാമിയായാണ് ഹാഫിസ് ചുമതലയേല്‍ക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ സഹ സിഇഒയും ഗോള്‍ഡ്മാന്‍ സാഷെ മാനേജിംഗ് ഡയറക്ടറുമായിരുന്നു 41കാരിയായ ഹാഫിസ് യേ.
രാജ്യത്തെ പരമ്പരാഗത ധനകാര്യ നയം ഉര്ദുഗാന് പൊളിച്ചെഴുതുന്നു എന്നതിന്റെ സൂചനയാണ് ഹാഫിസ് ഗയേയുടെ നിയമനമെന്നാണു കരുതുന്നത്.