പ്രതിസന്ധികളോടു പടവെട്ടിയാണ് തസ്മിദ ജൊഹാര്‍ എന്ന യുവതി ആദ്യ രോഹിങ്ക്യന്‍ വനിതാ ബിരുദധാരിയായി മാറിയത്.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്.
ടൊറന്റോയിലെ യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന തസ്മിദ ഉപരിപഠനത്തിനായി കാനഡയാണ് ലക്ഷ്യം വെയ്ക്കുന്നത്.
ഒരു രോഹിങ്ക്യന്‍ വിദ്യാര്‍ഥിനി എന്ന നിലയില്‍ ബിരുദം നേടുക എന്നത് തസ്മിദയ്ക്ക് അത്ര എളുപ്പമായിരുന്നില്ല.
സാഹചര്യം അനുകൂലമല്ലാതിരുന്നത് കൊണ്ട്, വീടും പ്രായവും പേരും ദേശവും ഭാഷയുമെല്ലാം മാറ്റിയായിരുന്നു പോരാട്ടത്തിന്റെ ആദ്യ ചുവട്.
സ്വാതന്ത്ര്യത്തിലേക്കുള്ള ഒരേയൊരു വഴി വിദ്യാഭ്യാസമാണന്ന തിരിച്ചറിവാണന്ന ചിന്തയാണ് തന്നെ പിടിച്ചുനിര്‍ത്തിയതെന്ന് അവര്‍ പറയുന്നു.
മ്യാന്മറിലെ രോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ബംഗ്ലാദേശിലും പിന്നീട് വിദ്യാഭ്യാസത്തിനായി ഇന്ത്യയിലുമെത്തി.
രേഖാപ്രകാരം 26 വയസുണ്ടങ്കിലും തനിക്ക് യഥാര്‍ഥത്തില്‍ പ്രായം 24ാണന്ന് തസ്മിദ പറയുന്നു. വേഗം വിവാഹം നടക്കാന്‍ ബന്ധുക്കള്‍ ചെയ്യുന്നതാണ്.
പതിനെട്ട് വയസുകഴിഞ്ഞാല്‍ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണന്നും തസ്മിദ കൂട്ടിച്ചേര്‍ത്തു. തസ്മീന്‍ ഫാത്തിമ എന്നാണ് തസ്മിദയുടെ യഥാര്‍ഥ പേര്.
മ്യാന്മറില് രോഹിങ്ക്യന്‍ നാമധാരിക്ക് വിദ്യാഭ്യാസം കിട്ടില്ല എന്നുള്ളതുകൊണ്ട് ബുദ്ധിസ്റ്റ് നാമം സ്വീകരിക്കുകയായിരുന്നു.
വിദ്യാഭ്യസ രംഗത്തുള്‍പ്പെടെ തങ്ങള്‍ അനുഭവിച്ച വേര്‍തിരിവും അവര്‍ പങ്കുവെച്ചു. പത്താം ക്ലാസ് വരെ പഠനത്തില്‍ മുന്നില്‍ നിന്നാലും രോഹിങ്ക്യന്‍ പേരുകള്‍ മികവിന്റെ പട്ടികയില്‍ വരില്ല.
ബിരുദം സ്വന്തമാക്കാന്‍ അവര്‍ക്ക് തലസ്ഥാനം വരെ പോകണം. ബിരുദം ലഭിച്ചാല്‍ തന്നെ സര്‍ക്കാര്‍ ജോലിയും കിട്ടില്ല. എല്ലാത്തിനുമുപരി വോട്ടവകാശവുമില്ല.
ഏഴ് മക്കളില്‍ അഞ്ചാമത്തെയാളാണ് തസ്മിദ. ഒരേയൊരു പെണ്‍കുട്ടിയായിരുന്നിട്ടും, വിദ്യാഭ്യാസത്തിന്റെ വില അറിയാവുന്ന കുടുംബം പഠനത്തിന് എല്ലാ പിന്തുണയും നല്കി.
2005ലാണ് അവര്‍ മ്യാന്മറില് നിന്നും പലായനം ചെയ്തത്. തസ്മിദയുടെ മുതിര്‍ന്ന സഹോദരനാണ് ഇന്ത്യയില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്ത ആദ്യ രോഹിങ്ക്യന്‍ വിദ്യാര്‍ഥി.
അഭയാര്‍ഥി ക്യാമ്പുകളിലുള്ള മറ്റ് പെണ്‍കുട്ടികളെയും തസ്മിദ പഠനത്തില്‍ സഹായിക്കുന്നുണ്ട്. സത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞത് അവരുടെ പേരെഴുതി ഒപ്പിടാനും ഫോണ്‍ നമ്പര്‍ പറയാനും അറിയണമെന്ന് തസ്മിദ പറയുന്നു.
നിയമം പഠിക്കണമെന്നാണ് തസ്മിദയുടെ ആഗ്രഹം. അമ്മ ആമിന ഖാത്തോന് തന്റെ കയ്യിലുണ്ടായിരുന്ന അവസാനത്തെ വള നല്‍കിയത് തുര്‍ക്കിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കാണ്.
വള വിറ്റ് കിട്ടിയ 65000 രൂപയ്ക്ക് ഭക്ഷണവും വസ്ത്രവുമായി അവര്‍ തുര്‍ക്കി എംബസിയെ സമീപിക്കുകയാണുണ്ടായത്.