റാഗിംഗിനിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയെ കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലുള്ള സര്‍ക്കാര്‍ കോളേജിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. കുറ്റക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ബലമായ ചുംബനത്തിനിരയായത്. പെണ്‍കുട്ടിയെ ചുംബിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു സഹപാഠിയെ സീനിയേഴ്സ് വടി കൊണ്ട് തല്ലുകയും ചെയ്തു.
എന്നാല്‍ സംഭവം കണ്ടു നിന്ന ചില പെണ്‍കുട്ടികള്‍ തടയുന്നതിന് പകരം പരിഹസിച്ച് ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പ്രശ്നക്കാരെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും, പരീക്ഷ എഴുതാനുള്ള അനുവാദം നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.