നഷ്ടപ്രണയം ചിലരിൽ ദുഖവും മറ്റ് ചിലരിൽ കോപവും സൃഷ്ടിക്കും. അത്തരക്കാർ ഈ ഓർമകളെ മനസിൽ സൂക്ഷിക്കുവാനോ പരസ്പരം ബഹുമാനിക്കുവാനോ ഒരിക്കലും തയാറാവുകയുമില്ല. എങ്കിലിത ഒരാൾ വിവാഹത്തിന്റെ തലേദിവസം തന്റെ മുൻകാമുകിക്ക് അയച്ച സന്ദേശമാണ് ഏറെ ചിന്തിപ്പിക്കുന്നത്.
ലെക്സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. തന്റെ മുൻകാമുകൻ അയച്ച സന്ദേശം എന്ന് കുറിച്ചാണ് ഇവർ ഇത് പങ്കുവച്ചത്.
സന്ദേശത്തിന്റെ പൂർണ രൂപം
ഞാൻ നാളെ വിവാഹിതനാവുകയാണ്. നിനക്ക് ഈ സന്ദേശം അയക്കണമെന്നു തോന്നി. (ഇക്കാര്യം എന്റെ ഭാവി വധുവിനും അറിയാം). എന്റെ ആദ്യ പ്രണയിനി ആയതിനു നന്ദി. എപ്പേഴും എന്നെ പ്രചോദിപ്പിച്ചതിനും പ്രശ്നങ്ങളിൽ ഒപ്പം നിന്നതിനും അസുഖബാധിതനായപ്പോഴും നിരാശനായപ്പോഴും കരുതൽ കാണിച്ചതിനും നന്ദി.
പ്രണയിക്കുന്പോൾ നമ്മൾ ചെറുപ്പമായിരുന്നു. നിന്റെ പ്രണയത്തിന്റെ തീവ്രത എനിക്കറിയാം. ഇപ്പോൾ നിനക്ക് എങ്ങനെ പ്രണയിക്കാനാവുമെന്ന് എനിക്ക് ഉൗഹിക്കാം. അത്ര മനോഹരമായാണ് നിന്റെ ഹൃദയം സൃഷ്ടിച്ചിരിക്കുന്നത്. നിന്നെ ഭാര്യയായി ലഭിച്ചയാൾ ഭാഗ്യവാനാണ്. അയാൾ നിന്നോടു സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്നു എന്നു ഞാൻ പ്രത്യാശിക്കുന്നു. കാരണം അത് നീ അർഹിക്കുന്നു.
എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്. ദേഷ്യവും നിരാശയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും നീ എന്നെ പഠിപ്പിച്ചു. ഞാൻ നിന്നോടു കടപ്പെട്ടിരിക്കുന്നു. നിന്റെ ജീവിതത്തിൽ സന്തോഷവും സ്നേഹവും നിറയട്ടെ.
പ്രണയം നഷ്ടപ്പെട്ടുവെങ്കിലും ഇരുവരും പുലർത്തുന്ന പരസ്പര ബഹുമാനം എല്ലാവരും മാതൃകയാക്കണമെന്നാണ് അലക്സയുടെ ട്വിറ്റർ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങൾ.