കോഴിക്കോട്: അച്ചാറിലും ബ്രെഡിലും പൂപ്പല്‍ വരാതിരിക്കാനും വിനാഗിരി കേടാകാതിരിക്കാനും ഉപയോഗിക്കുന്ന രാസപദാര്‍ഥം മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ഭക്ഷ്യസുരക്ഷാവകുപ്പ് ബോധവത്കരണത്തിനിറങ്ങുന്നു. സോഡിയം ബെന്‍സോയേറ്റ്’എന്ന രാസപദാര്‍ഥമാണ് മീന്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
പൊതുവേ ഈ രാസവസ്തു ഹാനികരമല്ലെങ്കിലും മീന്‍, ഇറച്ചി എന്നിവയില്‍ ഉപയോഗിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ ഒ.ശങ്കരനുണ്ണി അറിയിച്ചു. പടക്കം നിര്‍മിക്കാനും മറ്റും ഉപയോഗിക്കുന്ന ഈ രാസവസ്തു ഗര്‍ഭിണികള്‍ക്ക് ഹാനികരമാണെന്ന് മെഡിക്കല്‍ ജേര്‍ണലില്‍ മുന്നറിയിപ്പുണ്ട്. വന്ധ്യതയ്ക്കുവരെ കാരണമായേക്കാവുന്ന ഇവ ജനിതക തകരാര്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ജേണലില്‍ പറയുന്നു.
സോഡിയം ബെന്‍സോയേറ്റ് വിതറിയാല്‍ മത്സ്യവും ഇറച്ചിയും ദീര്‍ഘകാലം കേടുകൂടാതിരിക്കും. “സാഗര റാണി’ എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനബോധവത്കരണപരിപാടികളുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച മീനും ഉപയോഗിക്കുന്ന ഐസും പരിശോധിച്ചത്. 47 സാന്പിളുകളില്‍ ഒന്നില്‍ മാത്രമാണ് രാസപദാര്‍ഥത്തിന്‍റെ അംശം കണ്ടെത്തിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണല്‍ ലാബുകളിലാണ് ഇവ പരിശോധിച്ചത്.
ചെറുകിട വില്‍പ്പനക്കാരിലേക്ക് എത്തുന്നതിനു മുന്‍പേ രാസപദാര്‍ഥം മീനില്‍ ചേര്‍ക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മീന്‍, ഇറച്ചി എന്നിവ ചൂടാക്കുന്നതിനു മുന്പ് രാസപദാര്‍ഥം ഉപയോഗിക്കുന്നതാണ് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ബോധവത്കരണത്തിന്‍റെ ആദ്യഘട്ടംഎന്ന നിലയില്‍ മത്സ്യബന്ധന തൊഴിലാളികളെയും കച്ചവടക്കാരെയും പങ്കെടുപ്പിച്ച് ക്ലാസുകള്‍ നടത്തും.
രാസപദാര്‍ഥം ഉപയോഗിച്ച മത്സ്യം എങ്ങിനെ തിരിച്ചറിയാം എന്നതിലൂന്നിയ ക്ലാസുകളായിരിക്കും നല്‍കുക. കോഴിക്കോട് നഗരത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഇംഗ്ലീഷ് പള്ളി പരിസരം, കാരപ്പറന്പ്, പുതിയാപ്പ, നടക്കാവ്, എരഞ്ഞിപ്പാലം, മലാപ്പറന്പ്, കുറ്റിച്ചിറ എന്നിവിടങ്ങളിലെ വില്‍പ്പനക്കാര്‍ക്കാണ് ക്ലാസ് നല്‍കുന്നത്. ഫിഷറീസ് സാങ്കേതിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും ബോധവത്കരിക്കുക. തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ ജോയിന്‍റ് കമ്മീഷണര്‍ ടി. അഷറഫുദ്ദീനും കോഴിക്കോട്ടത്തിയിട്ടുണ്ട്.