വെള്ളത്തിൽ നിന്നു വേർപെട്ടാൽ നിമിഷങ്ങൾക്കകം പിടഞ്ഞു ചാകുന്ന മത്സ്യങ്ങൾ മാത്രമല്ല ഈ ലോകത്തുള്ളത്. കരയിലും വേണ്ടിവന്നാൽ മണ്ണിനടിയിലും ജീവിക്കാൻ കഴിവുള്ള അദ്ഭുത മത്സ്യങ്ങളും ഈ ഭൂമുഖത്തുണ്ട്. ’ലംഗ് ഫിഷ്’ എന്നാണ് ഈ അപൂർവ മത്സ്യത്തിന്റെ പേര്. ആഫ്രിക്കയിലാണു ഇവ കൂടുതലായി കാണപ്പെടുന്നത്.
ചെകിളക്കൊപ്പം ശ്വാസകോശവുമുള്ളതിനാലാണ് ഇവയക്കു കരയിൽ ജീവിക്കാൻ കഴിയുന്നത്. എന്നാൽ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം ഇവയ്ക്കു ഭക്ഷണവും വെള്ളവും കൂടാതെ മണ്ണിനടിയിൽ അഞ്ചു വർഷം വരെ ജീവിക്കാമെന്നതാണ്. വരൾച്ചയുടെ കാലങ്ങളിലാണു മീനുകൾ പുറംതോടിനുള്ളിൽക്കയറി മണ്ണിനടിയിൽ ഒളിക്കുന്നത്.
വർഷങ്ങളോളം മണ്ണിനടിയിൽ സമാധിയിലാകുന്ന മീനുകൾ ജലസാന്നിധ്യം അറിഞ്ഞാലേ പുറംതോടിനുള്ളിൽ നിന്നും വെളിയിൽ വരൂ. മണ്ണിലെ ചെറിയ സുഷിരങ്ങളിലൂടെ ലഭിക്കുന്ന ജീവവായു മതിയാവും ഈ മീനുകൾക്കു മണ്ണിനടിയിൽ കാലം കഴിക്കാൻ.നീണ്ടകാലം മണ്ണിനടിയിൽ കഴിയുന്ന ലംഗ് ഫിഷുകളുടെ അതിജീവന രഹസ്യങ്ങൾ ഇപ്പോഴും ശാസ്ത്രലോകത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല.
വീഡിയോ കാണാം: