കണ്ണൂർ: തൃശൂർ ജില്ലയിലെ പ്രളയബാധിതമേഖലയായ ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിന് കണ്ണൂരിൽ നിന്ന് 45 ബോട്ടുകളുമായി ലോറികൾ പുറപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ബോട്ടുകളുമായി ലോറി പുറപ്പെട്ടത്.
ഇന്നു രാവിലെ മുതൽ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വളപട്ടണം, തലശേരി, തളിപ്പറന്പ് എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളാണ് നടത്താൻ പുറപ്പെട്ടത്. ബോട്ടുകളുമായി അഴീക്കോട്, നീർക്കടവ്, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ ലോറികളാണ് പുറപ്പെട്ടത്.