പാലക്കാട്: മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായിഭക്ഷ്യസുരക്ഷാ വകുപ്പ് 2016–ൽ നടപ്പാക്കിയ ‘ഓപ്പറേഷൻ സാഗർറാണി’ യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഫലപ്രദമായി. അപകടകരമായ രാസപദാർഥങ്ങളില്ലാത്ത മത്സ്യമാണ് ജില്ലയിൽ വിപണിയിലെത്തുന്നതെന്ന പരിശോധനയിൽ തെളിഞ്ഞതായി അസി.കമ്മീഷണർ ജോർജ് വർഗീസ് അറിയിച്ചു.
ചെക്ക്പോസ്റ്റുകൾ,മത്സ്യമാർക്കറ്റുകൾ,വഴിയോരകച്ചവടക്കാർ എന്നിവരിൽ നിന്നു മെടുത്ത മത്സ്യത്തിന്റെയും ഐസിന്റെയും സാമ്പിളുകളാണ്കാക്കനാട്റീ ജനൽ അനലറ്റിക്കൽ ലബോറട്ടറിയിൽ പരിശോധിച്ച് ഗുണമേന്മഉറപ്പാക്കിയത്.വില്പനക്കാർ,വിതരണക്കാർ,കുടുംബശ്രീപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ മത്സ്യവിപണി ശുദ്ധീകരിക്കുന്നതിന് സഹായകമായി.
കഴിഞ്ഞഒരുവർഷം വിവിധ ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന്റെ ഭാഗമായി 803 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.246 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ്നൽകി.വിവിധസ്ഥാപനങ്ങളിൽ നിന്നായി 155 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധകോടതികളിലായി അഞ്ച് കേസുകളും ആർഡിഒ കോടതിയിൽ രണ്ട് കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.
ചായപ്പൊടി, മാംഗോഡ്രിങ്ക്,തുവരപരിപ്പ്,ചെറുപയർപരിപ്പ്എന്നിവയിൽഭക്ഷ്യയോഗ്യമല്ലാത്തകളർചേർത്തതുംകുടിവെള്ളത്തിൽ (പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ) ക്ലോറൈഡിന്റെ അംശം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.ഭക്ഷ്യോത്പന്നങ്ങൾക്ക് നിശ്ചിത ഗണുമേന്മയില്ലാത്തതുമായി ബന്ധപ്പെട്ട രണ്ട്കേസുകളാണ്ആർ.ഡി.ഒ.കോടതിയിലുള്ളത്.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വ്യാജവെളിച്ചെണ്ണ, വിഷമയമായ പച്ചക്കറികൾ എന്നിവ തടയുന്നതിന് ചെക്ക്പോസ്റ്റുകളിലും,മാർക്കറ്റുകളിലുംപരിശോധനതുടരും.‘മാംഗോസിറ്റി’യായമുതലമടയിൽരാസപദാർഥങ്ങളുപയോഗിച്ച്മാങ്ങപഴുപ്പിക്കുന്നില്ലെന്ന് ആദ്യഘട്ടത്തിൽ തന്നെ ഉറപ്പാക്കാനുംകഴിഞ്ഞു.
ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകളായി തിരഞ്ഞെടുത്ത കൊടുവായൂർ, മലമ്പുഴ,വടക്കഞ്ചേരി,വാണിയംകുളംപഞ്ചായത്തുകളിൽപ്രവർത്തനങ്ങൾ പൂർത്തിയാക്കി.സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 20 സ്കൂളുകളിൽ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തിയതായും അസി.കമ്മീഷണർ അറിയിച്ചു.