ചുണ്ട ഇട്ട് മീൻ പിടിക്കാത്തവർ ചുരുക്കമാണ്. ചിലപ്പോൾ ദീർഘ നേരത്തെ കാത്തിരിപ്പിനൊടുവിലാകും ഒരു മീനെങ്കിലും ചൂണ്ടയിൽ കുടുങ്ങുന്നത്. നല്ല ക്ഷമ വേണം സമയമെടുക്കും എന്നു പറയുന്നതു പോലെ ചൂണ്ട ഇടുന്നതിനും ധാരാളം ക്ഷമ വേണ്ട കാര്യമാണ് . ഒരു തരത്തിൽ മീന്‍ പിടിത്തം ഒരു ഭാഗ്യമാണന്ന് വേണമെങ്കിൽ പറയാം.
കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ ചൂണ്ടയിടുന്നൊരു വീഡിയോ വൈറലായി. രണ്ട് യുവാക്കള്‍ മീന്‍ പിടിക്കുന്നതാണ് വീഡിയോ. എഡ് ഹിർസ്റ്റ്, ഹാരി തോമസ് എന്നീ രണ്ടു ചെറുപ്പക്കാരാണ് മീൻ പിടിക്കുന്നതിനായി ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലെ പോർട്ട് ഡഗ്ലസിൽ എത്തിയത്.
ദീർഘ നേരത്തെ കാത്തിരിപ്പിനു ശേഷം ഇരുവരുടേയും ചൂണ്ടയിൽ ഒരു ഭീമാകാരൻ മത്സ്യം വന്നുപെട്ടു ഒരു മുതലയോളം വലുപ്പമുള്ള ഒരു വലിയ മീനായിരുന്നു അത്. മീനിനെ കരയ്ക്കെത്തിക്കാന്‍ ഇരുവരും നന്നായി പ്രയാസപ്പെട്ടു.
ഗോലിയാത്ത് ഗ്രൂപ്പർ എന്ന് അറിയപ്പെടുന്ന കൂറ്റൻ മത്സ്യമാണ് ഇവരുടെ ചൂണ്ടയില്‍ കൊരുത്തത്. മുപ്പത് മിനിറ്റ് നീണ്ട തങ്ങളുടെ അധ്വാനത്തെ കുറിച്ചുള്ള കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലാണ് മീൻ പിടിക്കുന്ന വീഡിയോ പങ്കുവച്ചത്. വളരെപെട്ടന്ന് തന്നെ വീഡിയോ വൈറലായി. നിരവധി ആളുകളാണ് യുവാക്കളെ പ്രശംസിച്ച് രംഗത്തെത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.