വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ പറന്പായി വെളാങ്കണ്ണിക്കു സമീപം തണ്ടാശേരി ഷണ്മുഖദാസ് (62) ആണ് 35 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തി മത്സ്യകൃഷി ഹോബിയാക്കി ശ്രദ്ധേയനായത്. സ്വയം തൊഴിലിനായുള്ള അന്വേഷണത്തിലൊടുവിലാണ് മത്സ്യകൃഷിയിൽ ആകൃഷ്ടനായത്.
ഫിഷറീസ് വകുപ്പിന്റേയും സ്വകാര്യ വ്യക്തികളുടെയും മത്സ്യം വളർത്തുകേന്ദങ്ങളിൽ എത്തി പഠനം നടത്തി. അതിനു ശേഷമാണ് വീടിനോടു ചേർന്ന എട്ടു സെന്റ് സ്ഥലത്ത് കുളം നിർമ്മിച്ച് ശുദ്ധജല മത്സ്യകൃഷി ആരംഭിച്ചത്. കരിമീൻ , അസാം വാള, ഗിഫ്റ്റ് ഫിലോപ്പിയ എന്നീ ഇനത്തിൽ ഉൾപ്പെട്ട മത്സങ്ങളാണ്കൃഷി ചെയ്യുന്നത് .ഫിഷറീസ് വകുപ്പിൽ നിന്നും സ്വകാര്യ വ്യക്തികളുടെ ഫാമിൽ നിന്നുമാണ് മത്സ്യ കുഞ്ഞുങ്ങളെ ലഭ്യമാക്കിയത്.
ഗ്രോവൽ പ്രോട്ടീൻ അടങ്ങിയ ജൈവ ഭക്ഷണ സാധനങ്ങളാണ് തീറ്റയായി നൽകുന്നു.കൂടാതെ ആട്ട, കടലപ്പിണാക്ക് പൊടി, അസോള പായൽഎന്നിവയും നൽകും.പ്രത്യേകം നിർമിച്ച കുളത്തിലാണ് അസോള പായൽ വളർത്തുന്നത്. മൂന്നു നേരം ഭക്ഷണം നൽകും.
രാവിലെ ഏഴുമണി, പകൽ 12, വൈകിട്ട് 5 എന്നിങ്ങനെയാന്ന് സമയക്രമം.2500 ഓളം മത്സ്യങ്ങൾ കുളത്തിലുണ്ട്. ഡിസംബറോടെ ആദ്യ വിളവെടുപ്പു നടത്തും. ജീവനുള്ള ഗുണമേ·യേറി ജൈവ മത്സ്യം ആവശ്യക്കാർക്കു നൽകുകയാണ് മത്സ്യകൃഷി കൊണ്ട് ലക്ഷ്യമിടുന്നത്. ചിലവു കുറഞ്ഞതും ആനന്ദകരവുമാണ് മത്സ്യകൃഷി എന്ന് ഷണ്മുഖദാസ് പറയുന്നു.