ഇരുപത്തിയൊന്നാം വർഷവും നൂറുമേനി..! ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി‍യുമായി ചീ​പ്പു​ങ്ക​ല്‍ അ​ന്തോ​ണി കാ​യ​ല്‍ പാ​ട​ശേ​ഖ​ര​ സമിതി

 


കു​മ​ര​കം: ക​ഴി​ഞ്ഞ 21 വ​ര്‍​ഷ​മാ​യി ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന ചീ​പ്പു​ങ്ക​ല്‍ അ​ന്തോ​ണി കാ​യ​ല്‍ പാ​ട​ശേ​ഖ​ര​ത്തെ മ​ത്സ്യ വി​ള​വെ​ടു​പ്പി​ല്‍ നൂ​റു​മേ​നി.

37 ക​ര്‍​ഷ​ക​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 50 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്ത് വി​വി​ധ ഇ​ന​ങ്ങ​ളി​ലെ ര​ണ്ടു ല​ക്ഷം മ​ത്സ്യ​ങ്ങ​ളെ​യാ​ണ് വ​ള​ര്‍​ത്തി​യ​ത്. ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 20 ട​ണ്‍ മ​ത്സ്യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ട്‌​ല, രോ​ഹു, ഗ്രാ​സ് കാ​ര്‍​പ്പ്, തി​ലോ​പ്പി​യ, മൃ​ഗാ​ള്‍, സൈ​പ്ര​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലു​ള്ള മീ​നു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും വ​ള​ര്‍​ത്തി​യ​ത്.

പാ​ട​ത്ത് വെ​ള്ളം കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ വ​ല വീ​ശി​യാ​ണ് നി​ല​വി​ല്‍ മീ​ന്‍​പി​ടിത്തം. മ​ത്സ്യ വി​ള​വെ​ടു​പ്പ് ക​ഴി​യു​മ്പോ​ള്‍ നെ​ല്‍​ക്കൃ​ഷി​ക്കു​ള്ള ജോ​ലി​ക​ള്‍ തു​ട​ങ്ങു​ക​യാ​ണ് പ​തി​വ്.

വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നു​ള്ള പെ​ട്ടി​യും പ​റ​യും സ്ഥാ​പി​ക്കു​ന്ന ജോ​ലി​യും തു​ട​ങ്ങിക്ക​ഴി​ഞ്ഞു. നെ​ല്‍​കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ല്‍ അ​ടു​ത്ത മ​ത്സ്യ​കൃ​ഷി​ക്കു​ള്ള കു​ഞ്ഞു​ങ്ങ​ളെ ന​ഴ്‌​സ​റി​യി​ല്‍ നി​ക്ഷേ​പി​ച്ച് വ​ള​ര്‍​ത്തു​ക​യും കൊ​യ്ത്തു ക​ഴി​ഞ്ഞ് വെ​ള്ളം ക​യ​റ്റി​യ പാ​ട​ത്തേ​ക്ക് അ​വ​യെ തു​റ​ന്നു​വി​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

ഈ ​രീ​തി അ​വ​ലം​ബി​ക്കു​മ്പോ​ള്‍ പാ​ട​ത്ത് വീ​ഴു​ന്ന മ​ത്സ്യ​കാ​ഷ്ഠം നെ​ല്ലി​ന് വ​ള​മാ​കു​ന്നു. കൊ​യ്ത്തു ക​ഴി​ഞ്ഞ് പാ​ട​ത്തു വീ​ണു​കി​ട​ക്കു​ന്ന നെ​ല്‍​മ​ണി​ക​ള്‍ മ​ത്സ്യ​ങ്ങ​ള്‍​ക്ക് തീ​റ്റ​യാ​വു​ക​യും ചെ​യ്യും. ചെ​ല​വു കു​റ​ഞ്ഞ ഈ ​രീ​തി ക​ര്‍​ഷ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​ദാ​യം ന​ല്‍​കു​ന്ന​താ​യി പാ​ട​ശേ​ഖ​ര സ​മ​തി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ​ഫും സെ​ക്ര​ട്ട​റി ജോ​സ് ആ​ന്റ​ണി അ​റ​യി​ലും പ​റ​ഞ്ഞു.

Related posts

Leave a Comment