തിരുവനന്തപുരം: ഫോർമാലിൻ ചേർത്ത മത്സ്യം തിരുവനന്തപുരത്ത് പിടികൂടി. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് പിടികൂടിയത്.തിരുവനന്തപുരം ഈഗിൾ ഐ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് ഫോർമാലിൻ ചേർത്ത അഞ്ച് ലക്ഷംരൂപയുടെ 2,500 കിലോ മത്സ്യം പിടികൂടി
