അളവില്‍ക്കൂടുതല്‍ മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. ഇക്കാരണത്താല്‍ തന്നെ ജീവിതശൈലിരോഗങ്ങള്‍ക്കും യാതൊരു കുറവുമില്ല. പഴങ്ങളിലും പച്ചക്കറികളിലും തുടങ്ങി മത്സ്യത്തിലും മാംസത്തിലും വരെ വിവിധ ആവശ്യങ്ങള്‍ക്കായി വിഷം ചേര്‍ക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. ഈച്ചകളെയും പ്രാണികളെയും അകറ്റുക, കേടാകാതെ സൂക്ഷിക്കുക, പുതുമ തോന്നുക എന്നിവയൊക്കെയാണ് ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷമയമുള്ള രാസപദാര്‍ത്ഥങ്ങള്‍ തളിക്കുന്നതിന് പിന്നിലെ ലക്ഷ്യം. സമാനമായ രീതിയില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന മത്സ്യത്തില്‍ കെമിക്കല്‍ സ്പ്രേ ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് ഈ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍. കണ്ണുംപൂട്ടി ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ വീഡിയോ.
ശ്രദ്ധിക്കുക! ഈച്ചകളെയും പ്രാണികളെയും അകറ്റി പുതുമ സൂക്ഷിക്കുന്നതിങ്ങനെ; മത്സ്യവില്പ്പനകേന്ദ്രങ്ങളില് നടക്കുന്നത്; വീഡിയോ വൈറല്‍
