ഉ​പ​യോ​ഗശൂ​ന്യ​മാ​യ മീ​ൻ രാ​ത്രി​യി​ൽ റോ​ഡി​ൽ ത​ള്ളി; ഇരുചക്രവാഹനങ്ങൾ മീനുകളിൽ കയറി തെന്നി മറിച്ചു; നാട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു

ആ​ല​പ്പു​ഴ: ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ത്സ്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും തി​രി​ച്ച​യ​ച്ച ചീ​ഞ്ഞ മ​ത്സ്യം റോ​ഡി​ൽ ത​ള്ളി. ആ​ല​പ്പു​ഴ- ചേ​ർ​ത്ത​ല ക​നാ​ലി​ന് പ​ടി​ഞ്ഞാ​റെ ക​ര​യി​ലെ റോ​ഡി​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് മ​ത്സ്യം ത​ള്ളി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്തെ തെ​രു​വ് വി​ള​ക്കു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ മ​ത്സ്യം ഇ​ത്ത​ര​ത്തി​ൽ ത​ള്ളി​യ​ത് അ​റി​യാ​തെ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ണ​തോ​ടെ​യാ​ണ് സം​ഭ​വം സ​മീ​പ വാ​സി​ക​ൾ അ​റി​ഞ്ഞ​ത്.

ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​തി​നാ​ലാ​ണ് അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​യ​ത്. ആ​റാ​ട്ടു​വ​ഴി​യി​ലെ മ​ത്സ്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ത​ണ്ണീ​ർ​മു​ക്കം ഭാ​ഗ​ത്തു​നി​ന്നു​മെ​ത്തി​ച്ച ക​രി​ങ്കൂ​രി ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണ് റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത്.

മ​ത്സ്യം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തി​നാ​ൽ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ സ്വീ​ക​രി​ക്കാ​തെ കൊ​ണ്ടു​വ​ന്ന പെ​ട്ടി ഓ​ട്ടോ​യി​ൽ ത​ന്നെ തി​രി​ച്ച​യ​ച്ചി​രു​ന്നു. ഈ ​മീ​നാ​ണ് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​ത്. മ​ത്സ്യ​ത്തി​ന് മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തോ​ടെ 200 മീ​റ്റ​റി​ല​ധി​കം വ​രു​ന്ന റോ​ഡി​ൽ മ​ത്സ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ര​ന്നു. രൂ​ക്ഷ ഗ​ന്ധ​വും പ്ര​ദേ​ശ​ത്ത് പ​ര​ന്നു.

സം​സ്ക​ര​ണ കേ​ന്ദ്ര​വു​മാ​യി പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ​ത്തി റോ​ഡി​ൽ വി​ത​റി​യ മ​ത്സ്യം വാ​രി തി​രി​കെ കൊ​ണ്ടു​പോ​യി. മ​ത്സ്യം റോ​ഡി​ൽ ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ നോ​ർ​ത്ത് പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts