സ​ർ​ക്കാ​ർ നി​ർ​ദേ​ശം ത​ള്ളി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഒ​ഴി​യാ​തെ മ​ത്സ്യ മാ​ഫി​യ  വിളയാട്ടം‌

മത്സ്യകൃഷിക്കാരുടെ കൈവശമുള്ള തുറവൂരിലെ ഒരു പാടശേഖരം

തു​റ​വൂ​ർ: നെ​ൽ കൃ​ഷി​ക്കാ​യി മാ​ർ​ച്ച് 31ന് ​മു​ന്പാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഒ​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി മ​ത്സ്യം വ​ള​ർ​ത്ത് സം​ഘം. ഏ​പ്രി​ൽ മാ​സം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ വെ​ള്ള​വും വ​റ്റി​ച്ച് ഉ​ഴു​ത് മ​റി​ച്ച് കൃ​ഷി​ക്കാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും നി​ർ​ദേ​ശ​വും ഇ​താ​ണ്.

എ​ന്നാ​ൽ ഏ​പ്രി​ൽ മാ​സം ആ​യി​ട്ടും ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ത്സ്യം വ​ള​ർ​ത്തു​കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ച്ച് മ​രു​ന്ന് ത​ളി​ച്ച് അ​ടു​ത്ത മ​ത്സ്യ​കൃ​ഷി​ക്കാ​യി പാ​ട​ശേ​ഖ​രം ത​യാ​റാ​ക്കു​ക​യാ​ണ്. പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​ത്സ്യ മാ​ഫി​യയു​ടെ ധി​ക്കാ​ര ന​ട​പ​ടി.

ഒ​രു നെ​ല്ല്, ഒ​രു മീ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മു​ഴു​വ​ൻ സ​മ​യ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കൃ​ഷി​മ​ന്ത്രി ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നെ​ൽ​കൃ​ഷി ന​ട​ത്താ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ത്സ്യ​കൃ​ഷി അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​തേ നിേ​ർ​ദ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​യാ​ണ് മ​ത്സ്യ മാ​ഫി​യയു​ടെ പ്ര​വ​ർ​ത്ത​നം.

 

Related posts