തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പഴകിയ മീനുകൾ പിടികൂടി. പഴകിയതും പുഴുവരിച്ചതുമായ മീനുകൾ മാർക്കറ്റിൽനിന്നു പിടിച്ചെടുത്തതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ മീൻ വിൽപ്പനക്കാർ തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നതായി ആരോപിച്ചായിരുന്നു വിൽപ്പനക്കാരുടെ പ്രതിഷേധം. എന്നാൽ, വിൽപ്പനക്കാരുടെ പ്രതിഷേധം വകവയ്ക്കാതെ ഉദ്യോഗസ്ഥർ പഴകിയ മീനുകൾ പിടിച്ചെടുക്കുകയായിരുന്നു.
മാർക്കറ്റിൽ പഴകിയ മീനുകൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണു ഭക്ഷ്യസുരക്ഷാ വിഭാഗം തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്. പരിശോധന വരുംദിവസങ്ങളിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.