അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊല്ലത്തേക്ക് വൻതോതിൽ പഴകിയ മത്സ്യ മെത്തുന്നു; ഒരാഴ്ചക്കിടയിൽ പിടികൂടിയത് 27000 കിലോമത്സ്യം

കൊല്ലം: ജില്ലയിൽ വൻതോതിൽ പഴകിയ മത്സ്യമെത്തുന്നു. അന്യസം സ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യം മൂന്നു മാസത്തിലേറെ പഴക്ക മുള്ളതായാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 27000 കിലോയോളം മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

കണ്ടെയ്നർ ലോറിയിൽ ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി കൊണ്ടുവന്ന 9200 കിലോമത്സ്യമാണ് കരുനാഗപ്പള്ളിയിലും പരിപ്പ ള്ളിയിലുമായി ഇന്നലെ പിടികൂടിയത്. 30 കിലോയുള്ള പെട്ടികളാ യാണ് മത്സ്യം സൂക്ഷിച്ചിരുന്നത്.

ബൈക്കുകളിലെത്തുന്ന ചെറുകിട കച്ചവടക്കാർ ഇവരിൽ നിന്ന് ഒന്നും രണ്ടും പെട്ടികൾ വീതം വാങ്ങി നാട്ടിൻ പുറങ്ങളിൽ വിൽക്കുകയാണ് പതിവ്.

ആരോഗ്യ വകുപ്പ് അധികൃതരും പോലീസും സംയുക്ത മായാണ് വാഹന പരിശോധന നടത്തി വരുന്നത്. ഫോർമാലിൻ കലർത്തി കൊ ണ്ടുവരുന്ന മത്സ്യക ട ത്തിനെതിരെ കർശന നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

Related posts

Leave a Comment