മീന്‍ സൗജന്യമായി നല്കാഞ്ഞതില് കലിപൂണ്ട് നാലുപേര്‍ ചേര്‍ന്ന് മത്സ്യവില്‍പ്പനക്കാരനെ കൊലപ്പെടുത്തി.ഉത്തരാഖണ്ഡിലെ നെനിറ്റാള്‍ ജില്ലയിലാണ് സംഭവം. ഭഗ്വാന് സിങ് പടിയാര്‍ (33) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
നൈനിറ്റാള്‍ ജില്ലയിലെ ടോക് നര്‍ത്തോള ഗ്രാമത്തിലാണ് ഭഗ്വാന് സിങ് മീന്‍ വില്‍പ്പന നടത്തിയിരുന്നത്. നവംബര്‍ എട്ടിന് രാത്രി ഏഴുമണിയോടെ നാട്ടുകാരായ നാലുപേര്‍ മീന്‍ വാങ്ങാനെത്തി.
തുടര്‍ന്ന് സൗജന്യമായി മീന്‍ നല്കാന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭഗ്വാന് സിങ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഭഗ്വാന് സിങിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ഭഗ്വാന് സിങ് വിധേയനായത്.
എട്ടുദിവസത്തോളം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടശേഷമാണ് ഇയാള്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റു ചെയ്തു.