പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു
ഗുണപ്രദം.
ഹൃദയാരോഗ്യത്തിന് ഉത്തമം
- കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു.
- നല്ല കൊളസ്ട്രോളായ എച്ച്ഡിഎലി
ന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്്്ചയിൽ രണ്ട്്് തവണയെങ്കിലും മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ.രക്തസമ്മർദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. - വ്യായാമവും മീൻ കഴിക്കുന്നതു
ശീലമാക്കുന്നതും അമിതഭാരം നിയന്ത്രിക്കുന്നതിനു സഹായക മെന്നു ഗവേഷകർ.
- കാൻസർ സാധ്യത കുറയ്ക്കുന്നു
- *മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുമെന്നു ഗവേഷകർ. മീനെണ്ണ കാൻസറുമായി ബന്ധപ്പെ ഹൈപ്പർലിപ്പിഡിമിയ (രക്തത്തിൽ ലിപ്ഡ്സിന്റെ അളവ് ഉയരുന്ന അവസ്ഥ) കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യത്തിന്
- മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ വികാസത്തിനു സഹായകം. മനസിന്റെ ഏകാഗ്രത വർധിപ്പിക്കുന്നതിനു ഗുണപ്രദം. പ്രായമായവരിലുണ്ടാകുന്ന ഓർമക്കുറവിനു പ്രതിവിധിയെന്നു ഗവേഷകർ. കുഞ്ഞുങ്ങളുടെയും കൊച്ചു കുട്ടികളുടെയും തലച്ചോറിന്റെ വികാസത്തിനു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഫലപ്രദം.
- സന്ധിവാതം മൂലമുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുന്നതിന് മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇജിഎ എന്നിവ ഫലപ്രദമെന്നു ഗവേഷകർ.
- കാഴ്ചശക്തി വർധിപ്പിക്കുന്നതിനു മീൻ ഗുണപ്രദം. മാകുലാർ ഡീജനറേഷൻ, ഗ്ലോക്കോമ, കണ്ണിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയ്ക്കെതിരേ പൊരുതാൻ മീൻ ഫലപ്രദം.
ചർമസംരക്ഷണത്തിനു സഹായകം
- ചർമത്തിന്റെ ആരോഗ്യസംരക്ഷണത്തിനും മീൻ ഗുണപ്രദം. പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ മീനിലടങ്ങിയിരിക്കുന്ന ഇപിഎ സഹായകം. സൂര്യതാപത്തിൽ നിന്നു ചർമത്തിനു സംരക്ഷണമേകുന്നു.
- മീനിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഡിപ്രഷൻ, അമിതമായ ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതായി ഗവേഷകർ
- ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനെണ്ണ വന്ധ്യത കുറയ്ക്കാൻ ഫലപ്രദമെന്നു ഗവേഷകർ
ഗർഭിണികളുടെ ആരോഗ്യത്തിന്
- ഗർഭാവസ്ഥയിലെ ആരോഗ്യസംരക്ഷണത്തിനും മീനെണ്ണ ഗുണപ്രദം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗർഭാവസ്ഥയിലുണ്ടാകുന്ന ഉയർന്ന രക്തസമ്മർദം ഒഴിവാക്കുന്നതിനും ഇതു സഹായകം. ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം.
എല്ലുകളുടെ ആരോഗ്യത്തിന്
- ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മത്സ്യത്തിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കുറയ്ക്കുന്നതായി ഗവേഷകർ.
മീൻ കഴിക്കുന്നത് കുട്ടികളിലെ ആസ്്ത്്മ സാധ്യത കുറയ്ക്കുന്നതായി ഗവേഷകർ.