തൃക്കരിപ്പൂർ: കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ കോസ്റ്റൽ പോലീസിന്റെ സഹകരണത്തോടെ കരക്കെത്തിച്ചു. നീലേശ്വരം അഴിമുഖത്തിന് 90 കിലോമീറ്റർ ദൂരത്തിൽ ബോട്ടിന്റെ യന്ത്രത്തകരാർ മൂലം അഞ്ച് ദിവസമായി കടലിൽ കുടുങ്ങിയ 12 മൽസ്യതൊഴിലാളി കളെയാണ് ഫിഷറീസിന്റെ റസ്ക്യു വിഭാഗവും തീരദേശ പോലീസും ഇന്നലെ വൈകിട്ടോടെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്.
എറണാകുളം രജിസ്ട്രേഷനുള്ള ഐഎൻഡി കഐൽ 04 എംഎം 2199 അൽ അമീൻ എന്ന ബോട്ടിനെയാണ് കരക്കെത്തിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി. സതീശൻ, തൃക്കരിപ്പൂർ കോസ്റ്റൽ സിഐ പി. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫിഷറീസ് റസ്ക്യു ഗാർഡ് കെ. മനു, പി. ധനീഷ്, ്രെഡെവർമാരായ നാരായണൻ, കണ്ണൻ, സിവിൽ പോലീസ് ഓഫീസർ എം. ഉണ്ണിരാജൻ എന്നിവർ ചേർന്നാണ് ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തൊഴിലാളികളെ രക്ഷപെടുത്തി നീലേശ്വരം അഴിമുഖത്ത് എത്തിച്ചത്.