സഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധം! ഗോ​​വ​യി​ൽനി​ന്നും വി​ല്​പ​ന​യ്ക്കാ​യി തൃ​ശൂ​രി​ലെ​ത്തി​ച്ച പു​ഴു​വ​രി​ച്ച 1800 കി​ലോ മ​ത്സ്യം വി​ല്​പ​ന​യ്ക്കെ​ത്തി​ച്ച​തു പി​ടി​കൂ​ടി

തൃ​ശൂ​ർ: ഗോ​വ​യി​ൽനി​ന്നും വി​ല്​പ​ന​യ്ക്കാ​യി തൃ​ശൂ​രി​ലെ​ത്തി​ച്ച 1800 കി​ലോ പ​ഴ​കി​യ പു​ഴു​വ​രി​ച്ച മ​ത്സ്യം പോലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്നു പി​ടി​കൂ​ടി.

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പോലീ​സി​നെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണു മീ​ൻ കൊ​ണ്ടുവ​ന്നി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി പേ​രാ​മം​ഗ​ലം പൊ​ലീ​സ് ത​ട​ഞ്ഞ​ത്.

പ​ഴ​കി​യ മ​ത്സ്യ​മാ​ണെ​ന്നു സം​ശ​യ​മു​യ​ർ​ന്ന​തി​നെതു​ട​ർ​ന്ന് ക​ള​ക്ട​റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സും ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ പ​ഴ​കി​യ മ​ത്സ്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി.

30 കി​ലോ വീ​തം നി​റ​ച്ച 60 പെ​ട്ടി​ക​ളി​ലാ​യി​രു​ന്നു മ​ത്സ്യം. മം​ഗ​ലാ​പു​ര​ത്തുനി​ന്നും പ​ത്തു ദി​വ​സം മു​ന്പ് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ലോ​റി. ര​ണ്ടു ത​ര​ത്തി​ലു​ള്ള മ​ത്സ്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

തൃ​ശൂ​രി​ലെ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലും മ​ത്സ്യം ഇ​റ​ക്കി​യി​രു​ന്നു​വെ​ന്ന ലോ​റി ഡ്രൈ​വ​റു​ടെ മൊ​ഴി​യ​നു​സ​രി​ച്ച് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ടു​പെ​ട്ടി​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

കു​ന്നം​കു​ളം മ​ത്സ്യമാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള​താ​യി​രു​ന്നു ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യങ്ങ​ൾ.

പ​ഴ​കി​യ​താ​ണെ​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മത്സ്യമാ​ണെ​ന്നും പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന​തി​നു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ങ്ങ​ൾ വ​ള​മാ​ക്കു​ന്ന യൂ​ണി​റ്റി​ലേ​ക്കു പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ കൈ​മാ​റി.

Related posts

Leave a Comment