രക്ഷപെടുവാൻ സാധിക്കാത്ത വിധം കടലിൽ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികളെ 20 ദിവസങ്ങൾക്കു ശേഷം രക്ഷപെടുത്തി. കെയ്മാൻ ദ്വീപിലെ ഗ്രാൻഡ് കെയ്മനും ജമൈക്കയ്ക്കും ഇടയിലാണ് മത്സ്യബന്ധന തൊഴിലാളികളായ രണ്ടുപേർ കുടുങ്ങിയത്.
ഇതുവഴി വന്ന റോയൽ കരീബിയൻ ക്രൂയിസ് കപ്പലിലാണ് ഇവരെ രക്ഷിച്ചത്. ഡിസംബർ ഒന്നിനാണ് ഇവർ കോസ്താ റിക്കയിലുള്ള പോർട്ടോ ലിമോണിലേക്ക് മത്സ്യബന്ധനത്തിനായി ഇവർ പുറപ്പെട്ടത്. എന്നാൽ ജോലി ചെയ്ത് ക്ഷീണിച്ച ഇവർ ഇരുവരും ഉറങ്ങിയപ്പോൾ ബോട്ട് ദിശ തെറ്റി ഒഴുകി പോകുകയായിരുന്നു.
ഏഴു ദിവസത്തേക്കുള്ള ഭക്ഷണവം വെള്ളവും മാത്രമേ ഇവർ കരുതിയിരുന്നുള്ളു. പിന്നീട് 20 ദിവസങ്ങൾ കടലിൽ ചിലവഴിച്ച ഇവർ കരീബിയൻ ക്രൂയിസ് കപ്പലിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മത്സ്യബന്ധന തൊഴിലാളികൾക്ക് കപ്പലിലെ ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും വസ്ത്രവും നൽകി. തുടർന്ന് ഇവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു.