വൈപ്പിൻ: എഞ്ചിൻ നിലച്ച് കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി.
മുരിക്കുംപാടം ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനു പോയ നോഹ എന്ന ബോട്ടാണ് അപകടത്തിൽ പ്പെട്ടത്. പ്രൊപ്പല്ലറിൽ മത്സ്യബന്ധന വല കുടുങ്ങിയതിനെ തുടർന്നാണ് എഞ്ചിൻ നിശ്ചലമായതും ലക്ഷ്യം തെറ്റി കടലിൽ ഒഴുകിയതും.
കഴിഞ്ഞ ദിവസം രാവിലെ കൊച്ചി തീരത്തിനു പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറായിരുന്നു സംഭവം. അപകട സന്ദേശം അറിഞ്ഞ് മറൈൻ എൻഫോഴ്സ്മെന്റ് എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ രക്ഷാബോട്ടുമായി കടലിൽ എത്തിയ രക്ഷാസംഘം ബോട്ട് കെട്ടിവലിച്ച് വൈപ്പിനിലെത്തിക്കുകയായിരുന്നു.