കറാച്ചി: മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിടിയിലായ 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു.
പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു. മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ പാക്കിസ്ഥാൻ അതിർത്തി കടക്കുകയായിരുന്നുവെന്ന് ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്ന മറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കണമെന്ന് അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജയിലിൽ 184 ഇന്ത്യക്കാർ കൂടിയുണ്ട്. അവരെയും തിരികെ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. അവരിൽ പലരും രോഗികളും മറ്റ് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.