മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ന​ശീ​ക​ര​ണ​ത്തി​ന് കാ​ര​ണം; അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്

കൊല്ലം: മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ന​ശീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ്.

തീ​വ്ര​ത​യേ​റി​യ ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്ന് പൊ​ങ്ങ് വ​ള്ള​ങ്ങ​ള്‍, എ​ട്ട് ബാ​റ്റ​റി, 20 ല്‍ ​പ​രം എ​ല്‍ ഇ ​ഡി ലൈ​റ്റു​ക​ള്‍, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രി​ല്‍ നി​ന്നും 45000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രാ​ണ് ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ പ്ര​ധാ​ന​മാ​യും ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന​ത്. തീ​വ്ര​ത​യേ​റി​യ ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും.

ജി​ല്ല​യി​ല്‍ പ​ര​വൂ​ര്‍​പൊ​ഴി മു​ത​ല്‍ അ​ഴീ​ക്ക​ല്‍​വ​രെ​യു​ള്ള സ​മു​ദ്ര ഭാ​ഗ​ത്ത് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ദി​വ​സ​വും രാ​ത്രി പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ചീ​ഫ് ഗാ​ര്‍​ഡ്, നീ​ണ്ട​ക​ര ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, മ​റൈ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് ഗാ​ര്‍​ഡ് എ​ന്നി​വ​രാ​ണ് പ​ട്രോ​ളിം​ഗ് ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

​ന​ധി​കൃ​ത രീ​തി​യി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ നി​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ക​ട​ലി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും കൊ​ല്ലം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി ​ഗീ​താ​കു​മാ​രി അ​റി​യി​ച്ചു.

Related posts

Leave a Comment