ആലപ്പുഴ: ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ ലേലം 14നു രാത്രി 12 വരെ നിരോധിച്ച് കളക്ടര്‍ ഉത്തരവായി. മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില തീരദേശമേഖലകളിലെങ്കിലും മത്സ്യലേലം നടത്തുന്നതായും നിരോധനാജ്ഞ ലംഘിച്ച് മത്സ്യ വിപണനത്തിനായി ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായും ശ്രദ്ധയി ല്പെട്ടതിനെ തുടര്‍ന്നാണിത്.
അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി ഹാര്‍ബറുകളിലെ ഫിഷറീസ് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന രീതിയിലുള്ള സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മത്സ്യവിപണനത്തിന് ഈ ഉത്തരവ് ബാധകമല്ല. ലേലം ഒഴിവാക്കി, ടോക്കണ്‍ വ്യവസ്ഥയിലുള്ള വിപണനമാണ് അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി ഹാര്‍ബറുകളില്‍ അനുവദിച്ചിട്ടുള്ളത്.
ഇതുകൂടാതെ മത്സ്യബന്ധന വള്ളങ്ങളില്‍ നാലിലധികം പേര് പോകുന്നതും കളക്ടര്‍ ഉത്തരവ് പ്രകാരം നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ കളക്ടറുടെ ഉത്തരവ്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുന്നതിനു ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.