വൈപ്പിൻ: കാർഷിക മേഖലയിലേതുപോലെ മത്സ്യത്തൊഴിലാളികൾക്കും സാന്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരള പരന്പരാഗത മത്സ്യതൊഴിലാളി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡിൽനിന്ന് എടുത്തിട്ടുള്ള ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സമിതി തുടർന്ന് ആവശ്യപ്പട്ടു.
പ്രളയം, ആഗോള താപനം, എൽനിനോ പ്രതിഭാസം തുടങ്ങിയവ പരന്പരാഗത മത്സ്യത്തൊഴിലാളികളെ മുഴുപ്പട്ടിണിയിലായിരിക്കുകയാണ്. അശാസ്ത്രീയ മത്സ്യബന്ധനം സംബന്ധിച്ച് മുഖ്യ മന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും മത്സ്യഫെഡ് ചെയർമാനും കത്തയക്കുന്നതിനോടൊപ്പം സഹകരണ സംഘം പ്രസിഡന്റുമാരും മത്സ്യഫെഡ്, ഫിഷറീസ് ഉദ്യോഗസ്ഥർ, വിവിധ മത്സ്യത്തൊഴിലാളി യൂണിയൻ എന്നിവരുമായി ആലോചനായോഗം സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി പി.വി. ജയൻ അറിയിച്ചു.