കൊല്ലം :തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തിയ 12 ബോട്ടുകൾ പിിടകൂടി. മറൈൻഎൻഫോഴ്സ് മെന്റ്, കോസ്റ്റൽ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പട്രോളിംഗിലാണ് 12ബോട്ടുകൾ പിടികൂടി കേസെടുത്തത്.
കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന് ആക്ട് പ്രകാരം തീരക്കടലില്‍ കൊല്ലംകോട് മുതല്‍ പരവൂര്‍ പൊഴിക്കര വരെ തീരത്ത് നിന്നും 30 മീറ്റര്‍ ആഴത്തിലും പരവൂര്‍ പൊഴിക്കര മുതല്‍ മഞ്ചേശ്വരം വരെ തീരത്ത് നിന്നും 20 മീറ്റര്‍ ആഴത്തിലും യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
നിയമ ലംഘനത്തിന് 2.5 ലക്ഷം രൂപയാണ് പിഴ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. കടല്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ നിയമം പാലിച്ച് മത്സ്യബന്ധനം നടത്തണമെന്നും അറിയിച്ചു.