കൊണ്ടോട്ടി: വീട്ടുപടിക്കല്‍ സൈക്കിളിലും സ്കൂട്ടറിലും മത്സ്യവുമായി എത്തുന്ന മീന്‍ കാരനെ ഇനി കാത്തിരിക്കേണ്ട. മാര്‍ക്കറ്റുകളില്‍ ചെന്ന് മത്സ്യത്തിന് തിക്കിത്തിരക്കാനും നില്‍ക്കേണ്ട.
കോവിഡ് വ്യാപനത്തത്തുടര്ന്ന്് സംസ്ഥാനത്തെ മല്സ്യമാര്ക്കറ്റുകളുടെയും വിപണന കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ക്കശ നിയന്ത്രണത്തിന്റെ വലയാണ് വീശിയിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി കണ്‍വീനറായ ഒരു ജനകീയ സമിതിയായിരിക്കും ഇനി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. മത്സ്യവില്‍പ്പനയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക സ്ഥലം അനുവദിച്ച് നല്‍കും.
ഇത്തരം സ്ഥലങ്ങളില്‍ മാത്രമെ മത്സ്യം വില്‍ക്കാനുളള അനുമതി നല്‍കുക. വഴിയോര കച്ചവടവും വീട്ടുപടിക്കല്‍ സൈക്കിളിലും മറ്റുമുളള മത്സ്യവിതരണവും വിലക്കി. തൊഴിലാളികളുടെ പേര്, മേല്‍വിലാസം,വയസ് എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്ട്രില്‍ രേഖപ്പെടുത്തി സൂക്ഷിക്കും.
മീന്വില്ക്കുന്ന ഓരോരുത്തര്‍ക്കും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക പാസ് നല്‍കും. മത്സ്യം വിപണനും നടത്തുന്നവരും വാങ്ങാന്‍ വരുന്നവരും സാമൂഹ്യ അകലവും ക്യൂവും പാലിച്ച് നില്‍ക്കണം. മാര്‍ക്കറ്റില്‍ വൃത്തം വരച്ച് മാര്‍ക്ക് ചെയ്ത് നിര്‍ത്തും.
മാര്‍ക്കറ്റുകളില്‍ മീന്‍ വാങ്ങാനെത്തുന്നവര്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകാന്‍ സൗകര്യമൊരുക്കും. മത്സ്യ വില്പ്പനക്കാരന് മാസ്കും കൈയുറയും വാങ്ങാന്‍ എത്തുന്നവര്‍ മാസ്കും ധരിക്കണം.
മാര്‍ക്കറ്റ് ദിവസവും അണുവിമുക്തമാക്കി മാലിന്യ നിര്‍മാര്‍ജനം നടത്തും. കോവിഡ് കണ്ടെയ്മെന്റ് സോണില്‍ നിന്ന് പുറത്ത് പോയി മത്സ്യം വാങ്ങുന്നതും പുറത്തുനിന്ന് കണ്ടെയ്മെന്റ് സോണിലേക്ക് മത്സ്യം കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തി.
വിപണത്തിനുളള മത്സ്യത്തില്‍ മണ്ണു കലര്‍ത്താന്‍ പാടില്ലെന്നും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.