കൊല്ലം: ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതായി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ വില നിലവാരം ക്രമപ്പെടുത്തുന്നതിനും അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ലോക്ക് ഡൗണിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ അവശ്യസാധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കര്‍ശന നടപടി കൈക്കൊള്ളും.
ജില്ലയിലെ പൊതു വിപണിയില്‍ വില്‍പ്പന നടത്തുന്ന വിവിധ തരം ഇറച്ചി, മത്സ്യങ്ങള്‍ എന്നിവയുടെ വില ഏകീകരിച്ച് നിശ്ചയിച്ചിട്ടുള്ളതാണ്.
ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും വിലയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതും നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ എസന്‍ഷ്യല്‍ കണ്ട്രോള് ആക്ട് പ്രകാരം കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.