തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് 800 കിലോ അഴുകിയ മീൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. റോഡരികിൽ ഇരുന്ന് വിൽക്കുന്നവരാണ് മോശം മീൻ വിറ്റത്.
കേരള- തമിഴ്നാട് അതിർത്തി പ്രദേശത്തുനിന്നാണ് മീൻ പിടികൂടിയത്. കഴിഞ്ഞ ദിവസം മീനിൽ പുഴുക്കൾ ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
പരിശോധനയിൽ ഒരു മാസം പഴക്കമുള്ള മീനാണിതെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.