വൈപ്പിന്‍: മീന്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് പ്ലാസ്റ്റിക് കിറ്റില്‍ ഇട്ടു നല്കുന്നതിനു പകരം മീന്‍ ചേമ്പിലയില്‍ പൊതിഞ്ഞു നല്കി മത്സ്യകച്ചവടവും പരിസ്ഥിതി സൗഹൃദ മാക്കുകയാണ് ചെറായി കരുത്തലയിലെ സ്റ്റാര്‍ഫിഷ് തട്ടുകട.
ഇന്നലെ മുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായതോടെയാണ് ഇവര്‍ മത്സ്യവില്പന പരിസ്ഥിതി സൗഹൃദമാക്കി പഴമയിലേക്ക് തിരിച്ചു പോയത്.
ഇതാകട്ടെ മീന്‍ വാങ്ങാന്‍ വന്ന ന്യൂജെന്‍ തലമുറക്ക് അത്ഭുതവും പഴയ തലമുറക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല ഓര്‍മ്മകളെ അയവിറക്കാന്‍ ഒരു അവസരമാകുകയും ചെയ്തു.
കുളച്ചേമ്പിന്റെ ഇലയിലും പത്രക്കടലാസിലുമൊക്കെ പൊതിഞ്ഞാണ് വെള്ളിയാഴ്ച മുതല്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് മത്സ്യം നല്‍കുന്നത്.
പറ്റുമെങ്കില്‍ ഇനി മുതല്‍ മീന്‍ വാങ്ങാന്‍ വരുമ്പോള്‍ സഞ്ചി കൈയില്‍ കരുതണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വില്പനക്കാരനായ ജോസേട്ടന് ചേമ്പിലയില്‍ പൊതിഞ്ഞ മത്സ്യം കൈമാറുന്നത്.
ചേമ്പില കണ്ടപ്പോള്‍ ആദ്യം ചിലര്‍ ചിരിച്ചു തള്ളിയെങ്കിലും കിറ്റുപയോഗിച്ചാല്‍ 10000 മുതല്‍ 50,000 വരെയെന്ന് പിഴയെന്ന് കേട്ടപ്പോള്‍ ചിരി മാഞ്ഞു.
എറ്റവും കൂടുതല്‍ കിറ്റ് ഉപയോഗിക്കുന്നത് മത്സ്യ സ്റ്റാളുകളും, വെജിറ്റബിള്‍ സ്റ്റാളുകളും, ഫാസ്റ്റ്ഫുഡ് കച്ചവടക്കാരും വഴിയോര കച്ചവടക്കാരു മാണെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആദ്യം മുന്നറിയിപ്പ്, പിന്നെ പിഴ, അവസാനം സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കല്‍ ഇങ്ങിനെയാണ് നിയമലംഘകര്‍ക്കെതിരെയുള്ള നടപടികളെന്നും ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് പറയുന്നു.