ചവറ: ട്രോളിങ് നിരോധനകാലത്ത് സംസ്ഥാനത്തേക്ക് രാസവസ്തുക്കള്‍ ഉപയോഗിച്ച് സൂക്ഷിക്കുന്ന പഴയ മത്സ്യങ്ങള്വിപണിയിലൊഴുകാന് സാധ്യത.
ട്രോളിങ് നിരോധനം നിലവില്‍ വന്നത്തോടെയാണ് കൂടുതൽ പഴയ മീനുകള്‍ വിപണിയിലൊഴുകാന് സാധ്യതയേറിയിരിക്കുന്നത് .
ഏറ്റവും കൂടുതലും കൊല്ലം ജില്ലാ കേന്ദ്രീകരിച്ചാണ് എത്തുന്നതെന്നാണ് വിവരം. ചുഴലിക്കാറ്റ് പ്രതിസന്ധികാലത്തുപോലും വിപണിയില്‍ പഴകിയ മത്സ്യം വ്യാപകമായിരുന്നു.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വേണ്ടവിധം ഇല്ലാത്തതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം മത്സ്യം വിപണണം സജീവമായിരുന്നു.
കണ്ടാല്‍ നല്ല മീനുകള്‍ എന്ന് തോന്നും വിധം ഉള്ളവ വീട്ടിലെത്തി കഴുകിയെടുക്കുമ്പോൾ രൂപമാറ്റം സംഭവിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് ഡോക്ടര്‍മാരും ആരോഗ്യവകുപ്പും പറയുന്നു.
ഇതര സ്ഥലങ്ങൾ ആയ മംഗളൂരു, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരം മീനുകള്‍ വന്‍തോതില്‍ കേരളത്തില്‍ എത്തുന്നത്.
സംസ്ഥാനത്തിനകത്തുള്ള ഫിഷറീസ് കമ്പനികളിലും അധികൃതരുടെ പരിശോധന വേണ്ട വിധം നടക്കുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. ഇത്തരം മത്സ്യ ഇടപാടില്‍ ലാഭമേറെയാണ് ഇടനിലക്കാര്‍ക്ക്.
കഴിഞ്ഞ ലോക്ക്ഡൗണില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശക്തമായ ഇടപെടല്‍ മത്സ്യമേഖലയിലുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കാര്യമായ പരിശോധനയില്ലായെന്നാണ് ആരോപണം.