മറയൂർ: പാന്പാറിൽനിന്നു പിടികൂടിയ അപൂർവ ഇനത്തിൽപെട്ട മീൻ കൗതുകമായി. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കിഴക്കോട്ട്, തമിഴ്നാട്ടിലേക്ക് ഒഴുകുന്ന പാന്പാറിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു മീനിനെ കണ്ടെത്തുന്നത്.
ആറിന്റെ തീരത്തു താമസിക്കുന്ന കോവിൽക്കടവ് സ്വദേശി കൃഷ്ണൻ വിരിച്ച വലയിലാണ് മീൻ അകപ്പെട്ടത്. മത്സ്യത്തിന്റെ പുറംഭാഗം ചെതുന്പൽ ഇല്ലാതെ മുതലയുടെ ത്വക്ക് പോലെ കാഠിന്യത്തോടുകൂടിയതാണ്. മീൻ സഹായഗിരി സെന്റ് മേരീസ് ദേവാലയത്തിലെ കുളത്തിൽ എത്തിച്ചു പരിചരിച്ചുവരികയാണ്.