എന്തും വൈറലാകുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. എന്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുകയാണ് ആളുകൾ. പലപ്പോഴും ജീവനു പോലും ഭീഷണി വരുന്ന തരത്തിലുള്ള കാര്യങ്ങൾ ഇക്കൂട്ടർ ചെയ്യാറുണ്ട്. അത്തരത്തിലൊരു വൈറൽ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഒരു ബ്യൂട്ടി പാർലറിൽ നിന്നുള്ള വീഡിയോ ആണിത്. ഹെയർസ്റ്റൈലിസ്റ്റ് ഒരു സ്ത്രീക്ക് വേണ്ടി അവരുടെ തലമുടിയില്‍ ഒരു അക്വേറിയം സെറ്റ് ചെയ്യുകയാണ്. ജെല്‍ പോലെയോ മെഴുക് പോലെയോ ഉള്ളൊരു പദാര്‍ത്ഥം ഇയാൾ സ്ത്രീയുടെ തലയിൽ തേച്ച് പിടിപ്പിക്കുന്നു.
അകം പൊള്ളയായ ഒരു രൂപമാണ് ഇയാൾ സ്ത്രീയുടെ തലയിൽ പണിയുന്നത്. ഒറ്റ നോട്ടത്തിൽ അതൊരു പാത്രം പോലെ തോന്നിക്കും. അതിലേക്ക് ആദ്യം അയാൾ വെള്ളം നിറക്കുന്നു. ശേഷം ഗോൾഡ് ഫിഷിനേയും ഇടുന്നു. യുവതി ക്യാമറയ്ക്ക് മുന്നില്‍ തന്റെ തലയില്‍ നീന്തുന്ന ഗോള്‍ഡ് ഫിഷുകളെ കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
‘ഹെയർ ആർട്ട്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട പലരും രൂക്ഷമായി ഇതിനെ വിമർശിച്ചു. മറ്റു ചിലരാകട്ടെ തലയില്‍ വെള്ളം കെട്ടി നിര്‍ത്തിയാല്‍ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെട്ടു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.