പറവൂർ: ഫിറ്റ്നസ് സെന്ററുകളുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെന്റർ ഉടമകൾ രംഗത്ത് സമൂഹത്തിൽ ആരോഗ്യമുള്ള ജനതയെ വാർന്നെടുക്കുന്ന കാര്യത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഫിറ്റനസ് കേന്ദ്രങ്ങൾ നിശ്ചലമായതോടെ പരിശീലനത്തിന് എത്തുന്നവർ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ജീവിതം കരുപിടിപ്പിച്ചിരുന്നവരും ദുരിതമുഖത്തായി.
പലരും ലക്ഷങ്ങൾ മുടക്കിയാണ് ഫിറ്റ്നസ് സെന്റർ ആരംഭിച്ചത്. ഇതു കൂടാതെ ഫിറ്റ്നസ് സെന്ററുകൾ പ്രർത്തിക്കുന്ന വലിയ ഹാളുകൾക്ക് കനത്ത വാടകയും നൽകണം. കോവിഡിനെ തുടർന്ന് സർക്കാർ നിർദേശപ്രകാരം നാലു മാസക്കാലമായി സെന്ററുകൾ അടച്ചിടേണ്ടി വന്നതോടെ നടത്തിപ്പുകാരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.
കൂടാതെ ഫിറ്റ്നസ് സെന്ററുകളുടെ അനുബന്ധമായി പ്രവർത്തിച്ചു വരുന്ന ഫിറ്റ്നസ് ട്രേയ്ഡേഴ്സിന്റെയും ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ജീവിത ശൈലി രോഗങ്ങൾക്ക് ഉൾപ്പെടെ പരിഹാരമായി നിലനിന്നു പേരുന്നതാണ് ഫിറ്റ്നസ് സെന്ററുകൾ.
ഫിറ്റ്നസ് രംഗത്തു പ്രവർത്തിക്കുന്നവരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിന് സർകാർ ഇടപ്പെടണമെന്നു് ആവശ്യപ്പെട്ട് സേവ് ഫിറ്റ്നസ് ഇന്ത്യ കേരള ചാപ്റ്റർ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നിവേദനം നൽകി.
ഫിറ്റ്നസ് സെന്ററിൽ വരുന്നവരുടെ പേരുവിവരങ്ങളും ഹാജറും സൂക്ഷിക്കുന്ന നടപടി നേരത്തേ തന്നെ ഉള്ളതിനാൽ സർക്കാർ നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കുവാൻ അനുവാദം ലഭിച്ചാൽ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ തങ്ങൾക്ക് സെന്ററുകൾ പ്രവർത്തിപ്പിക്കുവാനാകുമെന്ന് നടത്തിപ്പുകാർ പറയുന്നു.