പാലക്കാട്: മാട്ടുമന്തയിൽ ജീവിതത്തിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന 25 പേരുടെ അന്‍പതാം പിറന്നാൾ ആഘോഷിച്ചു.
മാട്ടുമന്ത പൗരാവലിയുടെ ആഭിമുഖ്യത്തിൽ 1968ൽ ജനിച്ച് 2018-ൽ അന്‍പതുവയസ് പൂർത്തിയായവരാണ് പിറന്നാൾ ആഘോഷിക്കാൻ ഒത്തുചേർന്നത്. ഇരുപത്തിയഞ്ചുപേരും മുരുകണി എൽപി സ്കൂളിൽ ഒന്നാംക്ലാസിൽ ഒന്നിച്ചു പഠിച്ചവരാണ്.
ഇരുപത്തിയഞ്ചുപേർക്കും ഒന്നാംക്ലാസിൽ ആദ്യാക്ഷരം പകർന്നുനല്‍കിയ 90 വയസുകാരനായ മുരുകൻ മാഷ് കേക്കുമുറിച്ചാണ് ശിഷ്യരുടെ പിറന്നാൾ ആഘോഷത്തിനു മാധുര്യം പകർന്നത്.ഗുരുവന്ദനത്തിൽ നാലാംക്ലാസിലെ അധ്യാപികയായിരുന്ന മേരി ടീച്ചറും സന്നിഹിതയായി.
മാട്ടുമന്തയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ പിറന്നാൾ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മാട്ടുമന്തയിൽ നടന്ന അന്‍പതാം പിറന്നാൾ ആഘോഷ ചടങ്ങ് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.എസ്.ദാസ് മാട്ടുമന്ത അധ്യക്ഷത വഹിച്ചു. സിനിമാതാരം രാജേഷ് ഹെബ്ബാർ മുഖ്യാതിഥിയായി.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി.രവീന്ദ്രൻ, നഗരസഭാ കൗണ്‍സിലർമാരായ കെ.ഭവദാസ്, പ്രിയ വെങ്കിടേഷ്, ആർ.സുരേഷ്, അനിത, കെ.ദേവദാസ്, കെ.വി.അനിൽ, ഷാജി എന്നിവർ അന്‍പതാം പിറന്നാൾ ആഘോഷിക്കുന്ന 25 പേർക്കും ആശംസകൾ നേർന്നു. മാട്ടുമന്തയിലെ മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിച്ചു.