കൂരാച്ചുണ്ട്: കക്കയം ഹൈഡൽ ടൂറിസം ബോട്ടിംഗിനെത്തിയ വിനോദ സഞ്ചാരികളിൽ നിന്നും ഫീസിനത്തിൽ ലഭിച്ച നോട്ടിൽ അഞ്ഞൂറിന്റെ വ്യാജനും…! പുതിയ അഞ്ഞൂറ് രൂപാ നോട്ട് താമരശ്ശേരി എസ്ബിടിയിൽ അടയ്ക്കാനെത്തിയപ്പോൾ വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു. നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടർമാർക്കും മങ്ങിയ നിറത്തിലായിരുന്നു. സാധാരണ അഞ്ഞൂറിന്റെ നോട്ടിനേക്കാൾ വലിപ്പം,ഘനവ്യത്യാസം എന്നിവയുണ്ടെങ്കിലും മറ്റ് നോട്ടുകളിൽ നിന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണിത്.
എന്റെ സായിപ്പേ..! മങ്ങിയ ഗാന്ധിജിയും വാട്ടർമാർക്കും; വിനോദ സഞ്ചാരികളിൽ നിന്നും ലഭിച്ച നോട്ടിൽ അഞ്ഞൂറിന്റെ വ്യാജൻ
