നടന് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും നിലവിലെ ഭാര്യ കാവ്യാ മാധവനും തമ്മില്‍ നല്ല പൊരുത്തമാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ ഇരുവരുടെയും ജീവിതത്തില്‍ ഉള്ള സാമ്യതകള്‍ ഏവരെയും അമ്പരപ്പിക്കും. ദിലീപിന്റെ രണ്ട് വിവാഹങ്ങള്‍ക്കും രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കിയാണ് ദിലീപ് മഞ്ജു വിവാഹം നടന്നത് .അത് പോലെ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും വിവാഹവും. മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോകം ഇവര്‍ വിവാഹിതരാവുന്ന വാര്‍ത്ത അറിഞ്ഞത്. കാവ്യയുടെയും മഞ്ജുവിന്റെ സിനിമ ജീവിതത്തിലെ ആദ്യ നായകന് ദിലീപ് തന്നെയായിരുന്നു.
സല്ലാപത്തിലൂടെ മഞ്ജുവും ചന്ദ്രനുദിക്കുന്നദിക്കിലൂടെ കാവ്യയും സിനിമ ജീവിതത്തിലെത്തി. രണ്ട് സിനിമകളും ദിലീപിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. കാവ്യയ്ക്ക് ഇപ്പോള്‍ 32 വയസും മഞ്ജുവിന് ഇപ്പോള്‍ 38 വയസുമാണ്. ഇരുവരും ജനിച്ചത് ഒരേ മാസമാണ്. മഞ്ജു സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നും. കാവ്യയുടെയും മഞ്ജുവിന്റെയും പേരിലുണ്ട് ചില സാമ്യതകള്‍. ഇംഗ്ലീഷില്‍ രണ്ട് നടിമാര്‍ക്കും അഞ്ച് അക്ഷരങ്ങളാണുള്ളത്. ദിലീപിന്റെ ആദ്യ ഹിറ്റ് മീശമാധവനില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര് മാധവന് എന്നായിരുന്നു.മഞ്ജുവിന്റെയും കാവ്യയുടെയും അച്ഛന്മാരുടെ പേരും മാധവനെന്നാണ്. ഈ സാമ്യതകള്‍ ഇതുവരെ അധികം ആളുകളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് സംശയം.