കോഴിക്കോട്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ അഞ്ചുവയസുകാരന് യന്ത്ര ഊഞ്ഞാലില്‍നിന്ന് വീണുമരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്.
ഓമശേരി അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ നഹൽ തെറിച്ചു കമ്പിയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.